ആലപ്പുഴ: സംസ്ഥാനം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ സാക്ഷരതാ പ്രഖ്യാപന വാർഷിക ദിനചാരണം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്തു. ജില്ല സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ കൊച്ചുറാണി മാത്യു അദ്ധ്യക്ഷത വഹിച്ചു. മോണിറ്ററിംഗ് കോഡിനേറ്റർ ടോജോ ജേക്കബ്, കെ.എസ്. പി.എ ജില്ല സെക്രട്ടറി ഉദയനൻ ജില്ല അസിസ്റ്റന്റ് കോഡിനേറ്റർ ലേഖ മനോജ്, ഓഫീസ് സ്റ്റാഫ് ജോസഫ്, പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.