കായംകുളം : ലത്തീൻ രൂപത ബി.ജെ.പിയുടെ മുന്നേറ്റത്തെ സത്യസന്ധമായി വിലയിരുത്തിയതിനെ സ്വാഗതം ചെയ്യുന്നതായി എൻ.ഡി.എ. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയെ അയിത്തം കല്പിച്ച് മാറ്റി നിർത്തേണ്ട പാർട്ടിയല്ലെന്ന് അതിരൂപത വക്താവ് ഫാ. സേവ്യർ കുടിയാംശേരിൽ പറഞ്ഞത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക മാറ്റുന്നതാണ്. മത്സ്യമേഖലയിൽ മോദി സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം പകരാൻ മുഴുവൻ ലത്തീൻ മക്കളും എൻ.ഡി.എയ്ക്കൊപ്പം കൈകോർക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.