
മാന്നാർ: ആരാധനാധിഷ്ഠിതമായ ജീവിതമാണ് നന്മയിൽ വളരാൻ മനുഷ്യനെ പ്രാപ്തമാക്കുന്നതെന്ന് യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപോലിത്ത പറഞ്ഞു. പരുമല സെമിനാരിയിൽ നടന്ന അഖില മലങ്കര ഓർത്തഡോക്സ് ശൂശ്രൂഷക സംഘം വാർഷിക പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മെത്രാപോലിത്ത. പ്രസിഡന്റ് യൂഹാനോൻ മാർ തേവോദോറോസ് മെത്രാപോലിത്ത അദ്ധ്യക്ഷത വഹിച്ചു. പരുമല സെമിനാരി മാനേജർ, കെ.വി പോൾ റമ്പാൻ, വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗ്ഗീസ് അമയിൽ, ഫാ.ജോസ് തോമസ് പൂവത്തുങ്കൽ, ഫാ.ആൻഡ്രൂസ് വർഗീസ് തോമസ്, ഫാ.സൈമൺ ജോസഫ്, ജനറൽ സെക്രട്ടറി ബിജു വി.പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു. ഫാ ജോജി കെ.ജോയി ക്ലാസിനു നേതൃത്വം നൽകി.