കുട്ടനാട് : കേരളശാസ്ത്രസാഹിത്യ പരിഷത്ത് കുട്ടനാട് മേഖലാകമ്മിറ്റിയും നെടുമുടി പൊങ്ങ കസ്തൂർബ മെമ്മോറിയൽ ശ്രന്ഥശാലയും ചേർന്ന് സംഘടിപ്പിച്ച വനിതാസെമിനാർ നെടുമുടി പഞ്ചായത്തംഗം പി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് കുട്ടനാട് മേഖല പ്രസിഡന്റ് ടി.ജ്യോതി അദ്ധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് .ഉഷാകുമാരി കുടുംബങ്ങളിലെ ജനാധിപത്യം എന്ന വിഷയം അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് തോമസ് കുരുവിള , നെടുമുടി പഞ്ചായത്ത് സി.ഡി .എസ് ചെയർപേഴ്സൺ കവിതാ മോഹൻ , ആർ.ശാലിനി, ആർ.രേഖ , ലൈബ്രേറിയൻ അശ്വതി, മുനീറ, പരിഷത്ത് ജില്ലാകമ്മറ്റിയംഗം ടി.ആർ.രാജ് മോഹൻ, ടി.മനു, ജയൻ ചമ്പക്കുളം , അരവിന്ദ് നെടുമുടി, എസ്. ജതീന്ദ്രൻ, എം.ജയചന്ദ്രൻ അഗസ്റ്റിൻ, ജോസ് വരദ വേണുഗോപാൽ എന്നിവർസംസാരിച്ചു. ടി.ജി.പ്രഭാസുതൻ, കെ.പി.പുരുഷോത്തമൻ എന്നിവർ പരിഷത്ത് ഗാനം ആലപിച്ചു. വായനശാല സെക്രട്ടറി കെ.എസ്. പ്രദീപ് സ്വാഗതവും പരിഷത്ത് മേഖല സെക്രട്ടറി പ്രസന്ന സതീഷ്ണ കുമാർ നന്ദിയും പറഞ്ഞു