ആലപ്പുഴ: കേരള സംസ്ഥാന പൗരാവകാശ സമിതിയുടെ വാർഷിക സമ്മേളനവും പൗരാവകാശ ഉപഭോക്തൃ സെമിനാറും നാളെ ആലപ്പുഴയിൽ നടക്കും. ഉച്ചക്ക് 2ന് ചടയൻസ്മാരക ഹാളിൽ പൗരാവകാശ സമിതി സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സക്കറിയാസ് എൻ.സേവ്യർ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യൻ ജനാധിപത്യത്തിൽ പൗരാവകാശത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ അഡ്വ. ജി.വിജയകുമാർ, ഉപഭോകൃത അവകാശ സംരക്ഷണം ഇന്ത്യയിൽ എന്നവിഷയത്തിൽ അഡ്വ. ആർ.അനിൽരാജ്, സർക്കാർ സേവനങ്ങളിൽ വിവരാവകാശത്തിന്റെ പ്രസക്തി അമ്പലപ്പുഴ ശ്രീകുമാർ എന്നിവർ വിഷയാവതരണം നടത്തും.