ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ജില്ല വോട്ടർ ബോധവത്കരണ വിഭാഗം സ്വീപ്പിന്റെയും നെഹ്രു യുവ കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ മാരാരിക്കുളം ബീച്ചിൽ നടന്ന വടംവലി മത്സരത്തിൽ മണ്ണഞ്ചേരി സ്റ്റാർ എ ടീം ഒന്നാം സ്ഥാനം നേടി.

വിജയികൾക്ക് സ്വീപ്പ് നോഡൽ ഓഫീസറും ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ ഫിലിപ്പ് ജോസഫ് സമ്മാനം നൽകി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജി.എസ്.രാധേഷ്, എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടർ ജി.പി.ശ്രീജിത്ത്, ജോയിന്റ് ബി.ഡി.ഒ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഫ്ളാഷ് മോബും സംഘടിപ്പിച്ചു.