ആലപ്പുഴ : പത്ത് വർഷമായി ജനാധിപത്യ വിശ്വാസികൾ അസ്വസ്ഥതയോടെയും ഭയത്തോടെയുമാണ് ജീവിക്കുന്നതെന്നും അവർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ ദേശീയതലത്തിൽ പ്രാപ്തിയുള്ള പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ അരൂർ മണ്ഡലം പര്യടനത്തിന് അരൂകുറ്റിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരൂക്കുറ്റിയിൽ ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം കല്ലതറയിൽ സമാപിച്ചു. സ്ഥാനാർത്ഥി പര്യടനം മുൻമന്ത്രി ഡൊമനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ പങ്കെടുത്തു.