ആലപ്പുഴ: കെ.സി.വേണഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.വൈ.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന യുവ ന്യായ് റാലി ഇന്ന് വൈകിട്ട് 4ന് പുന്നപ്ര കപ്പകടയിൽ ആരംഭിക്കും. ആലപ്പുഴ നഗരത്തിലെ ആലുക്കാസ് ഗ്രൗണ്ടിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് , സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു മോഹൻ തുടങ്ങിയവർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ അദ്ധ്യക്ഷത വഹിക്കും.