അമ്പലപ്പുഴ: അമിത വൈദ്യുതി പ്രവാഹത്തെത്തുടർന്ന് ഇലക്ട്രിക് വീട്ടുപകരണങ്ങൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി അമ്പലപ്പുഴ സബ്ഡിവിഷന് കീഴിൽ നീർക്കുന്നം പ്രദേശങ്ങളിലെ പള്ളിയിലേത് ഉൾപ്പടെ നിരവധി വീടുകളിലെ മോട്ടോർ, റഫ്രിജറേറ്റർ, ഫാൻ, ലൈറ്റുകൾ, ചാർജുചെയ്തുകൊണ്ടിരുന്ന മൊബൈൽ ഫോണുകൾ, ഇലക്ട്രിക് ക്ലോക്കുകൾ തുടങ്ങിയവയാണ് നശിച്ചത്. വൻതുകയുടെ നഷ്ടം കണക്കാക്കുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി വൈദ്യുത ബോർഡിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.