ആലപ്പുഴ: സ്വാതന്ത്ര്യ സമരസേനാനിയും ചരിത്രകാരനുമായിരുന്ന പുതുപ്പള്ളി രാഘവന്റെ 24-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ,​ പുതുപ്പള്ളി രാഘവൻ അനുസ്മരണവും പുരസ്കാര സമർപ്പണവും 27 ന് രാവിലെ 9ന് കായംകുളം പുതുപ്പള്ളി സ്മൃതി മണ്ഡപത്തിൽ നടക്കും. പുതുപ്പള്ളി രാഘവൻ ഫാമിലിട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സമ്മാനിക്കും.ഫാമിലി ട്രസ്റ്റ് ചെയർ പെഴ്സൺ ഷീലാരാഹുലനും കുടുംബാംഗങ്ങളും ചേർന്ന കമ്മിറ്റിയാണ് അവാർ‌ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ചടങ്ങിൽ യു.പ്രതിഭ അദ്ധ്യക്ഷത വഹിക്കും.തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ മുഖ്യപ്രഭാഷണം നടത്തും. കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ ഡയറക്ടർ ഡോ. എ.റസലുദ്ദീൻ അനുസ്മരണം നടത്തും. ഷീലാ രാഹുലൻ സ്വാഗതവും ശ്രീനാരായണ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ടി.പി.മധു നന്ദിയും പറയും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് നാടകം .