മാവേലിക്കര: ശ്രീനാരായണ സാംസ്കാരിക സമിതിയുടെയും ഗുരുദർശന മീമാംസാ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം ഗുരുനാരായണ സേവാനികേതൻ നടത്തുന്ന ഗുരുദർശന പഠനക്ലാസ് നടത്തുന്നു. മാവേലിക്കര ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ 28ന് ഉച്ചയ്ക്ക് 1.30 മുതൽ പഠനക്ലാസ് ആരംഭിക്കും. ക്ലാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം സ്കൂളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9656331797, 9446117170 എന്നീ നമ്പരുകുളിൽ ബന്ധപ്പെടണം.