ചേർത്തല: എസ്.സി, എസ്.ടി എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ജില്ലാഘടകത്തിന്റെ ആദ്യ ജില്ലാ സമ്മേളനവും കുടുംബ സംഗമവും 21ന് രാവിലെ 10ന് ചേർത്തല വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടക്കും. സാമൂഹിക നീതി നിഷേധിക്കപ്പെട്ട് പരിതാപകമായ അവസ്ഥയിൽ ജീവിക്കുന്ന അധ:സ്ഥിത ജനവിഭാഗങ്ങൾക്ക് സഹായവും വെളിച്ചവും ദിശാബോധവും നൽകേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2018 ലാണ് സംഘടന സംസ്ഥാന തലത്തിൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ജില്ല പ്രസിഡന്റ് വി.പി.സ്വാമിനാഥൻ, നേതാക്കളായ പ്രൊഫ. പി.കെ.ഗോപിനാഥൻ,എം.വി.നാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 21ന് നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാജേഷ് ഓൾനാടിയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.പി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി രമേശ് പുന്നത്തിരിയിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ല സെക്രട്ടറി വയലാർ ധനഞ്ജയൻ സ്വാഗതം പറയും. ഉച്ചയ്ക്ക് 2ന് കുടുംബ സംഗമവും ആദരിക്കലും.