മാന്നാർ: കുട്ടംപേരൂർ ചണ്ണയിൽക്കാവ് ശ്രീഭദ്രാഭഗവതി നാഗരാജക്ഷേത്രത്തിലെ ഉത്രം മഹോത്സവവും വാർഷിക പൂജകളും നാളെ ക്ഷേത്ര തന്ത്രി കൂടൽമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി കെ.വി വേണു നമ്പൂതിരിയുടെ സഹ കാർമ്മികത്വത്തിലും നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് നവകം, കലശം, അൻപൊലിപ്പറ, ആറുനാഴിപ്പായസം, ഉച്ചക്ക് 12.30 ന് അന്നദാനം, വൈകിട്ട് 5.30ന് മൂലസ്‌ഥാനത്തേക്കുള്ള ദേവിയുടെ പുറത്തെഴുന്നെള്ളിപ്പും പറയെടുപ്പും അകത്തെഴുന്നെള്ളിപ്പും ,രാത്രി 8ന് വലിയ ഗുരുതി . മേയ് 14ന് പൂയം മഹോത്സവവും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ എൻ.വാസുദേവൻ നായർ, എസ്.ചന്ദ്രകുമാർ, സദാശിവൻ നായർ എന്നിവർ അറിയിച്ചു.