മാന്നാർ: മാവേലിക്കര ലോക്സഭാമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാറിന്റെ വിജയത്തിനായി ഭവന സന്ദർശനം നടത്താൻ കോൺഗ്രസ് (എസ്) ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വയോഗം തീരുമാനിച്ചു. യോഗം ജില്ലാസെക്രട്ടറി പി.ജി.മുരുകൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗം ജയിംസ് വെണ്മണി, മജീദ് മാന്നാർ, അബ്ദുള്ളക്കുട്ടി, ശ്യാമള, ശിവൻ തുടങ്ങിയവർ സംസാരിച്ചു.