
മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ സാമ്പത്തിക ക്രമക്കേടിനും മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെ അഴിമതിക്കുമെതിരെ മുഹമ്മ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
ടി.വി.ഷിജു അദ്ധ്യക്ഷനായി. എസ്.ടി.റെജി, സജി കുര്യാക്കോസ്, സി.ഡി.ശങ്കർ, കെ.സി.ആന്റണി , കെ.എസ്.ജയപാലൻ, കെ.വി.മേഘനാദൻ എന്നിവർ സംസാരിച്ചു. പി.എസ്.സിദ്ധാർത്ഥൻ സ്വാഗതവും അനീഷ് പി. തയ്യിൽ നന്ദിയും പറഞ്ഞു.