ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖ യോഗത്തിന്റെ വാർഷിക പൊതുയോഗം 21ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.ധർമ്മരാജൻ അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി പി.കെ.അജികുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. പുതിയ ഭരണസമിതിയേയും തിരഞ്ഞെടുക്കും.