
ചാരുംമൂട്: ജനത്തെ ഭിന്നിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയും മോദിയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
മോദിയുടെ ഗ്യാരന്റിക്ക് പഴയ ചാക്കിന്റെ പോലുമില്ലെന്ന് സതീശൻ പറഞ്ഞു.മോദിയും പിണറായിയും തമ്മിലുള്ള അന്തർധാര സജീവമാണ്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിക്കാനാണ് പിണറായിയും ഇടതുപക്ഷവും ശ്രമിക്കുന്നത്. ബി.ജെ.പി പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുമെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. ആ മണ്ഡലങ്ങളിലൊക്കെ ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് ആയിരിക്കും.
മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ പ്രചരണാർത്ഥം ചാരുംമൂട്ടിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോശി എം.കോശി അധ്യക്ഷത വഹിച്ചു.ഡി. ബാബു പ്രസാദ്, എം.മുരളി,ടോമി കല്ലാനി, കെ.ആർ.മുരളീധരൻ,ജി.ഹരിപ്രകാശ്,എം.ആർ. രാമചന്ദ്രൻ,അനി വർഗീസ്, കെ.എൽ.മോഹൻലാൽ,തോമസ് സി.കുറ്റിശ്ശേരിയിൽ,ഡി.പാപ്പച്ചൻ, അനീസ് മാലിക്,കെ.ഗോപൻ,എം. അമൃതേശ്വരൻ,ഗീത രാജൻ,കെ.സണ്ണിക്കുട്ടി,ബി.രാജശേഖരൻ,നൈനാൻ പുതുശ്ശേരി,എം.ദിലീപ് ഖാന്‍,എസ്. അൻസാരി എന്നിവർ സംസാരിച്ചു.