ആലപ്പുഴ: വാടയ്ക്കൽ കടപ്പുറത്ത് മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയാഴം സ്വദേശിയും ആലപ്പുഴ വാടയ്ക്കൽ തൈപ്പറമ്പിൽ വീട്ടിലെ താമസക്കാരനുമായ സന്തോഷിനെ (55)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ജോലിക്കെന്ന് പറഞ്ഞ് കടപ്പുറത്തെത്തിയ ഇയാൾ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ,​ മരച്ചുവട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. വൈക്കം സ്വദേശിയായ ഇയാൾ കുറച്ചുകാലമായി വാടയ്ക്കലിലെ ബന്ധുവീട്ടിലാണ് താമസം. ഭാര്യയും മക്കളും കൊല്ലത്താണ്. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഭാര്യ: സുലഭ. മക്കൾ: സുകന്യ, സുവർണ. സൗത്ത് പൊലീസ് കേസെടുത്തു.