
ഏവൂർ: ഏവൂർ വടക്ക് ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലാസിക്കൽ ഡാൻസ് അക്കാദമി സംഘടിപ്പിച്ച ആനന്ദ നടനം 2024 എന്ന പരിപാടിയിയുടെ ഭാഗമായി കലാകാരന്മാരെയും പഠിതാക്കളെയും ആദരിച്ചു. ഏവൂർ വടക്ക് കരയോഗം പ്രസിഡന്റ് പ്രൊഫ.ഡോ.ബി.ഗിരിഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ ഉദ്ഘാടനം ചെയ്തു. വാഴപ്പള്ളിൽ ജയകൃഷ്ണൻ, ഹരിപ്പാട് ബാലകൃഷ്ണൻ ആശാൻ, കലാഭാരതി മുരളി, ആർ.എൽ.വി മോഹൻകുമാർ, ഏവൂർ മധുസൂദനൻ നായർ എന്നിവർ ആദരം ഏറ്റുവാങ്ങി. കലാമണ്ഡലം നീതുകൃഷ്ണ, ആർ.വേണു, ഡി.രാമാനന്ദൻ, ജി.നാരായണപിള്ള എന്നിവർ സംസാരിച്ചു.