കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ 20-ാം നമ്പർ ചേന്നങ്കരി ശ്രീനാരായണപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പുനപ്രതിഷ്ഠ ഇന്ന് രാവിലെ 9നും 9.40നും മദ്ധ്യേ നടക്കും. മാരാരിക്കുളം വിജു തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും . തുടർന്ന് പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും .എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ക്ഷേത്രസമർപ്പണം നടത്തും. ചുറ്റമ്പല സമർപ്പണം കുട്ടനാട് യൂണിയൻ ചെയർമാൻ പി.ബി.ബിനേഷ് പ്ലാത്താനത്തും അനുഗ്രഹ പ്രഭാഷണം കൊടുകുളഞ്ഞി വിശ്വധർമ്മമഠം സെക്രട്ടറി സ്വാമി ശിവബോധാനന്ദയും, മുഖ്യപ്രഭാഷണം കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടനും പ്രതിഷ്ഠാ സന്ദേശം കൺവീനർ സന്തോഷ് ശാന്തിയും നിർവഹിക്കും. ശാഖായോഗം പ്രസിഡന്റ് പി.പി.വിജയപ്പൻ അദ്ധ്യക്ഷനാകും. തുടർന്ന് ക്ഷേത്രസ്തപതി സദാശിവൻപിള്ള ,കണിച്ചുകുളങ്ങര ക്ഷേത്രശിൽപി ശശികുമാർ ആചാരി, ദാരുശിൽപി സാബു ആചാരി ,മാവേലിക്കര ധ്വജ ദാതാവ് എ.കെ മുരളീധരൻ എന്നിവരെ ആദരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവ്, അഞ്ചാം വാർഡ് അംഗം സി.എൽ.ലെജുമോൻ, 6-ാം വാർഡ് മെമ്പർ ഗിരിജ വിനോദ് ,യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എ.കെ. ഗോപിദാസ്, കെ.കെ.പൊന്നപ്പൻ, യൂണിയൻ കമ്മിറ്റി അംഗം എസ്.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. ശാഖായോഗം സെക്രട്ടറി സി.എൻ.സതീശൻ സ്വാഗതവും യൂണിയൻ കമ്മറ്റിയംഗം എസ്. സന്തോഷ് കുമാർ നന്ദിയും പറയും
24ന് രാവിലെ 8ന് ധ്വജപ്രതിഷ്ഠ, വൈകിട്ട് 7.15ന് കൊടിയേറ്റ്. 28ന് പള്ളിവേട്ട മഹോത്സവം, രാത്രി 8ന് മൊഴി നാടകം. 29ന് വൈകിട്ട് ആറാട്ട്.