ചേർത്തല: ചേർത്തല തെക്ക് അരീപ്പറമ്പത്ത് കുടുംബ മഠം ട്രസ്റ്റിലെ ഭാഗവത സപ്താഹ യജ്ഞം 23 മുതൽ 30 വരെ നടക്കും.23ന് രാവിലെ 7.30 ന് നാരായണീയപാരായണം,9ന് ഉദയംപൂജ,തളിച്ചുകൊട, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം മേൽശാന്തി ഗോവിന്ദൻപോറ്റി ദീപപ്രകാശനം നിർവഹിക്കും. ഭാഗവതശ്രീ അഭിലാഷ് കീഴൂട്ടാണ് യജ്ഞാചാര്യൻ.24ന് വൈകിട്ട് 5.30ന് വരാഹാവതാരം,7ന് നാമസങ്കീർത്തനം,പ്രഭാഷണം. 25ന് വൈകിട്ട് 6ന് ഋഷഭാവതാരം,വിദ്യാഗോപാല മന്ത്രാർച്ചന,രാത്രി 8ന് സംഗീതാരാധന. 26ന് വൈകിട്ട് 5.30ന് നരസിംഹാവതാരം. 27ന് വൈകിട്ട് 5.30ന് ശ്രീകൃഷ്ണാവതാരം,രാത്രി 8ന് നൃത്തശിൽപ്പം. 28ന് ഉച്ചയ്ക്ക് ഒന്നിന് ഉണ്ണിയൂട്ട്,വൈകിട്ട് 5.30ന് രുക്മിണിസ്വയംവരം,രാത്രി 8ന് തിരുവാതിര. 29ന് രാവിലെ 9.30ന് കുചേലസദ്ഗതി, വൈകിട്ട് 5.30ന് ഹംസാവതാരം,6ന് സർവൈശ്വര്യപൂജ,രാത്രി 8ന് ഭക്തിഗാനമേള. 30ന് ഉച്ചയ്ക്ക് 12.15ന് സമാപന പൂജ, അവഭൃഥസ്നാനം,മഹാപ്രസാദഉൗട്ട്.