
അമ്പലപ്പുഴ : പുന്നപ്ര പറവൂർ മരിയധാമിലെ മാനസിക വെല്ലുവിളി അനുഭവിക്കുന്ന നൂറിലധികം അന്തേവാസികളോടൊപ്പം ലയൺസ് ആലപ്പുഴ എൻ.ആർ.ഐ ക്ലബ് ഒരുക്കിയ സ്നേഹവിരുന്ന് ഫാ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷനായി. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്പലപ്പുഴ സ്വദേശി പാർവതി ഗോപകുമാറിന് ക്ലബ് പ്രസിഡന്റ് നസീർ സലാം "ലയൺസ് പ്രതിഭ പുരസ്‌കാരം " നൽകി ആദരിച്ചു. സാമൂഹിക സേവകൻ,പ്രവാസി സംരംഭകൻ സിജു.വി.ആറിന് പാർവതി ഗോപകുമാർ 'ലയൺസ് പ്രവാസി പുരസ്‌ക്കാരം" സമ്മാനിച്ചു. സിസ്റ്റർ അൽഫോൻസാ, ലയൺസ് ഭാരവാഹികളായ എബി തോമസ്, ജഗൻ ഫിലിപ്പോസ്, റോയ് പാലത്ര, ജി.അനിൽ കുമാർ, ഗുരു ദയാൽ തുടങ്ങിയവർ സംസാരിച്ചു.