dasdew

മുഹമ്മ: സമ്മർപാഠം അവധിക്കാല കായിക പരിശീലനം എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മുഹമ്മ സ്പോർട്സ് അക്കാദമിയുടെ സഹകരണത്തോടെയാണ് പരിശീലനം. സ്കൂൾ മാനേജർ ജെ.ജയലാൽ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. ജില്ലാസ്പോർട്സ് ഓഫീസർ സി.വി. ബിജിലാൽ, സ്പോർട്സ് കൗൺസിൽ മെമ്പർ കെ.കെ.പ്രതാപൻ, ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് പി.എസ്. സനൽ കുമാർ, പ്രിൻസിപ്പാൾ ബിജോ കെ.കുഞ്ചറിയ, പ്രഥമാദ്ധ്യാപിക നിഷ ദയാനന്ദൻ, വി.സവിനയൻ, വിജീഷ് ദാനവൻ എന്നിവർ സംസാരിച്ചു.