
മുഹമ്മ: നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടന്ന മിഹ്റജാനുൽ ബിദായ മദ്റസ പ്രവേശനോത്സവ പരിപാടികളുടെ ഭാഗമായി ചങ്ങംപോട് തഅ്ലീമുസ്വിബിയാൻ മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മദ്റസാ കമ്മിറ്റി പ്രസിഡന്റ് എം.ജെ. കാസിം അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ മസ്ജിദ് ഖത്വീബ് തൻസീർ മന്നാനി അസ്സഅദി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് എം. മുജീബ് റഹ്‌മാൻ സ്വാഗതം പറഞ്ഞു. പ്രധാനാദ്ധ്യാപകൻ കെ.കെ.അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ,സി.യു.മുഹമ്മദ് ഷാജി, ഫിറോസ് മരോട്ടിച്ചുവട്, ഹബീബ് കോടാന്തറ, ഹാറൂൺ റഷീദ്,അനസ് തുടങ്ങിയവർ സംസാരിച്ചു.