ചേർത്തല: ചാരമംഗലം കായിക്കര ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ പത്തായമുദയ മഹോത്സവവും കളമെഴുത്തുംപാട്ടും ഇന്ന് മുതൽ 25 വരെ നടക്കും. ഇന്ന് രാവിലെ 9ന് നവകം പഞ്ചഗവ്യം.നാളെ രാവിലെ 11.45ന് ആദിത്യപൂജ,1ന് മഹാപ്രസാദഉൗട്ട്, വൈകിട്ട് വിളക്ക്,കളഭം,തിരുവാതിര,നാട്ടുതാലപ്പൊലിവരവ്. 24ന് രാവിലെ 10ന് ഗന്ധർവൻപാട്ട്,11ന് മഞ്ഞൾ നീരാട്ട്,വൈകിട്ട് 6.30ന് കളഭം,7ന് തിരുവാതിര തുടർന്ന് ഗന്ധർവൻപാട്ട്.25ന് രാവിലെ 10ന് സർപ്പംപാട്ട്,11.30ന് ധാര,വൈകിട്ട് 7ന് തിരുവാതിര,തുടർന്ന് സർപ്പംപാട്ട്. 29ന് പ്രഥമ പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവം നടക്കും. ചടങ്ങുകൾക്ക് മാരാരിക്കുളം വിജു തന്ത്രി മുഖ്യകാർമ്മികനാകും.