gou

ആലപ്പുഴ: കന്നിവോട്ട് തന്നെ അച്ഛനുവേണ്ടി വിനിയോഗിക്കാൻ അവസരം ലഭിക്കുന്നതിന്റെ ത്രില്ലിലാണ് മാവേലിക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ ഇളയമകൾ ഗൗതമി. കായംകുളം എം.എസ്.എം കോളേജിൽ നിന്ന് ഇംഗ്ളീഷ് ബിരുദപഠനം പൂർത്തിയാക്കിയ ഗൗതമിക്ക്,​ വോട്ടവകാശം വിനിയോഗിക്കാൻ അവസരം ലഭിച്ചത് ഇപ്പോഴാണ്. പഞ്ചായത്തംഗവും പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമൊക്കെയായിരുന്ന അച്ഛന്റെ രാഷ്ട്രീയ പൊതു പ്രവ‌ർത്തനത്തിൽ അഭിമാനം കൊള്ളുമ്പോഴും വോട്ടിലൂടെ പിന്തുണയ്ക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ഗൗതമി. ബിരുദത്തിന് ശേഷം പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനിടയിൽ ചേച്ചി ഗൗരിക്കും വീട്ടമ്മയായ മാതാവ് രജനിക്കുമൊപ്പം സഹപാഠികളോടും നാട്ടുകാരോടും അച്ഛനുവേണ്ടി വോട്ടഭ്യർത്ഥനയിലും സജീവമാണ് ഗൗതമി.