xfse

മുഹമ്മ : മുഹമ്മ കൃഷിഭവന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സൗജന്യ വൈദ്യുതി ഉപഭോക്‌തൃ സംഘം നേതൃത്വത്തിൽ നടന്ന വാർഷിക സമ്മേളനം കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ മധുലാൽ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് പ്രൊഫ.പി.എ.കൃഷ്ണപ്പൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘാംഗങ്ങളുടെ മക്കളെ മുഹമ്മ കൃഷി ഓഫീസർ പി.എം.കൃഷ്ണ സ്കോളർഷിപ്പ് നൽകി ആദരിച്ചു. ചടങ്ങിൽ ട്രഷറർ ശ്രീനാഥ് കുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സെക്രട്ടറി സി.ആ. പ്രഭാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ.മണിയൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ് പ്രൊഫ.പി.എ.കൃഷ്ണപ്പനെയും, വൈസ് പ്രസിഡന്റായി കെ.കെ.മണിയനെയും, സെക്രട്ടറിയായി സി.ആർ.പ്രഭാകരനെയും ട്രഷററായി ശ്രീനാഥ് കുമാറിനെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ.രാജേന്ദ്രൻ പിള്ള , സി.ആ. മന്മഥൻ , സന്തോഷ് ഷണ്മുഖൻ എന്നിവരെയും തെരഞ്ഞെടുത്തു.