xcvgs

കായംകുളം : കോൺഗ്രസ് ഇല്ലാത്ത ഫാസിസ്റ്റ് വിരുദ്ധ സഖ്യത്തിനും പോരാട്ടത്തിനും ഇന്ത്യയിൽ യാതൊരു പ്രസക്തിയും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്ക് രാജ്യത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കായംകുളം ചേരാവള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ എ.ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ്, ആർ.ചന്ദ്രശേഖരൻ,യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ ,ബി. രാജശേഖരൻ, എ.ത്രിവിക്രമൻതമ്പി, യു.മുഹമ്മദ്, എച്ച് .ബഷീർ കുട്ടി, ടി.സൈനുലാബ്ദീൻ, ചിറപ്പുറത്ത് മുരളി, എ.എം. കബീർ, കെ. പുഷ്പദാസ്, തോമസ് എം .മാത്തുണ്ണി,ബിജു നസറുള്ള , ബിധുരാഘവൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.