ആലപ്പുഴ: എടത്വ പള്ളിയിലെ വി.ഗീവർഗീസിന്റെ തിരുന്നാൾ 27 മുതൽ മെയ് 7 വരെ നടക്കും. മേയ് 6,7 ദിവസങ്ങളാണ് വിശേഷദിവസങ്ങളായി ആഘോഷിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടകം എന്നീ സംസ്ഥാന ങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നു വരെ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തുക. വാർത്താസമ്മേളനത്തിൽഫാ. ഫിലിപ്പ് വൈക്കത്ത് കാരൻ, ജേയിസപ്പൻ മത്തായി, ബിനോയി മാത്യു, സോജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.