ആലപ്പുഴ: അപൂർവ ചാരിറ്റബിൾ സൊസൈറ്റി ഒരുക്കുന്ന "അപൂർവ്വ മംഗല്യം"' മേയ് രണ്ടിന് രാവിലെ 11 നും 12 നും ലജ്നത്തുൽ മുഹമ്മദിയ സുവർണ ജൂബിലി ഹാളിൽ നടക്കും.ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതിതമായി സാമൂഹ്യ സേവനത്തിന് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ കൂട്ടായ്മയാണ് അപൂർവ്വ ചാരിറ്റബിൾ സൊസൈറ്റിയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപൂർവ്വ മംഗല്യത്തിന് ' അർഹരായ പെൺകുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പെൺകുട്ടികൾക്ക് ഏഴ് പവൻ സ്വർണാഭരണവും വസ്ത്രങ്ങളും വിവാഹത്തിന് സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഡോ. മരിയ ഉമ്മൻ

,കമാൽ എം. മാക്കിയിൽ (രക്ഷാധികാരികൾ),ഡോ.ഷമീന സലിം (പ്രസിഡന്റ് ),ഹസീന നൗഷാദ് (സെക്രട്ടറി),എ. ഷാനവാസ് (മുനിസിപ്പൽ കൗൺസിലർ),

എ. എം. ഷിറാസ് എന്നിവർ അറിയിച്ചു.