അമ്പലപ്പുഴ: പുന്നപ്ര തെക്ക്പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗംസുൾഫിക്കറിനെ

അയോഗ്യനാക്കി. തിരഞ്ഞെടുപ്പു കമ്മീഷൻ സുൾഫിക്കറിനെ ഏതാനും മാസങ്ങൾക്കു മുമ്പ് അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ എസ്.ഡി.പി.ഐ അംഗമായ സുൾഫിക്കർ നൽകിയ അപ്പീൽ തള്ളിയതോടെയാണ് അയോഗ്യനായത്. ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് സിം കാർഡ് നൽകാൻ സഹായിച്ച കേസിലെ പ്രതിയായിരുന്നു

സുൾഫിക്കർ. ഒളിവിൽ പോയിരുന്ന സുൾഫിക്കറിന് പഞ്ചായത്ത് കമ്മിറ്റികളിൽ തുടർച്ചയായി പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.