ggg

ഹരിപ്പാട്: കരിമണൽ ഖനനത്തിലൂടെ കെ.എം.എൽ.എല്ലിന് കോടിക്കണക്കിനു രൂപയുടെ അഴിമതിക്ക് കൂട്ടുനിനിന്നുകൊണ്ട് സർക്കാരിന്റെ മുതൽ കൊള്ളയടിക്കുകയും, തീരദേശ ജനതയെയും കുട്ടനാടിനെയും ദുരിതത്തിൽ ആക്കുകയുമാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്തതെന്ന് വി.എം.സുധീരൻ പറഞ്ഞു. ഈ അഴിമതിയിലൂടെ മകൾക്കു കോടിക്കണക്കിനു രൂപ അക്കൗണ്ടിൽ നേടികൊടുക്കാൻ കഴിഞ്ഞത് ജനങ്ങളെ വഞ്ചിച്ചു കൊണ്ടാണെന്ന് സുധീരൻ പറഞ്ഞു. ആലപ്പുഴ പാർലമെന്റ്മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചണാർത്ഥം ആറാട്ടുപുഴയിൽ യു.ഡി.എഫ് നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.വൈ.അബ്ദുൽ റഷീദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജോൺതോമസ്, ജേക്കബ് തമ്പാൻ, എം.ബി സജി, ഷംസുദീൻ കായിപ്പുറം, രാജേഷ് കുട്ടൻ, ജി.എസ് സജീവൻ, എ .മുഹമ്മദ്‌ കുഞ്ഞു, ശോഭസുബിൻ,ശ്യാംകുമാർ, ഡി .കാശിനാഥൻ,കെ .എ ലത്തീഫ്, എ .എം ഷെഫീഖ്,മൈമൂനത് ഫഹദ്, ഷെഫീഖ് മുട്ടിത്തറ,സുൽഫി താഹ തുടങ്ങിയവർ സംസാരിച്ചു.