pooram-thirunal

ബുധനൂർ: ആത്മബോധോദയ സംഘ സ്ഥാപകൻ ശ്രീശുഭാനന്ദ ഗുരുദേവന്റെ ജന്മഗൃഹമായ ബുധനൂർ കുലായ്ക്കൽ മൂലകുടുബത്തിൽ 142-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവം പത്തുദിനങ്ങളിലായി വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. പൂരം ജന്മ നക്ഷത്ര ദിനമായ ഇന്നലെ സമൂഹ പ്രാർത്ഥന, അന്നദാനം, സാംസ്കാരിക സമ്മേളനം എന്നിവ നടന്നു. അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ബാലസുന്ദരപ്പണിക്കർ ഉദ്‌ഘാടനം ചെയ്തു. പി.എം.എ സലാം മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. സ്വാമി മഹാനന്ദൻ അനുഗ്രഹ പ്രഭാഷണം നടത്തി. ബുധനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, പി.ബി സലാം, രാജപ്പൻ ആചാരി കാവാലം, വേണുക്കുട്ടൻ ചേർത്തല, വി.എം.എ കുഞ്ഞ്, ഷാജിമോൻ കുളത്തൂർ, അരുൺകുമാർ പെരുമ്പെട്ടി എന്നിവർ സംസാരിച്ചു.