ഹരിപ്പാട് : മദ്ധ്യവയസ്കനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ശ്രീകുമാർ (ബാബു- 50) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചുമണിയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള തട്ടുകടയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ തട്ടുകടയിൽ സഹായത്തിനായി ബാബു നിൽക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഹരിപ്പാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.