തുറവൂർ: നരസിംഹമൂർത്തിയുടെ മൂലസ്ഥാനമായ വളമംഗലം ശ്രീഭൂതനിലം ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം ഇന്ന് തുടങ്ങി 23 ന് സമാപിക്കും. അഷ്ടദ്രവ്യഗണപതിഹോമം, സമ്പൂർണ നാരായണീയ പാരായണം, ഭക്തിഗാനാമൃതം, തിരുവാതിരകളി, ഡാൻസ്, ഗാനമേള, ഫ്യൂഷൻ എന്നിവ നടക്കും. പത്താമുദയ ദിനമായ 23 ന് വൈകിട്ട് 5 ന് നരസിംഹമൂർത്തിയേയും മഹാസുദർശനമൂർത്തിയേയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. 7ന് ശ്രീവടക്കപ്പനെയും തെക്കനപ്പനെയും ഒരേ ശ്രീകോവിലിൽ ഒന്നിച്ച് ഇരുത്തിയുള്ള ദർശന പ്രധാനമായ ദീപാരാധന തുടർന്ന് കഞ്ഞി വിതരണം. ഉത്സവ ചടങ്ങുകൾക്ക് തുറവൂർ മഹാക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ആർ.ബിജു, ശ്രീഭൂതനിലം അഡ്ഹോക്ക് കമ്മിറ്റി പ്രസിന്റ് അനിൽകുമാർ, സെക്രട്ടറി റെജിമോൻ എന്നിവർ നേതൃത്വം നൽകും.