
അമ്പലപ്പുഴ: യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബയോഗം സംഘടിപ്പിച്ചു. കവിയും കോൺഗ്രസ് അദ്ധ്യാപക സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം ചെയർമാൻ നാസർ ബി. താജ്, കൺവീനർ ഹസൻ എം.പൈങ്ങാമഠം, പി.ഉണ്ണികൃഷ്ണൻ,ആർ.കുമാരദാസ്, എൻ.എ.ജബ്ബാർ,എൽ. ലതാകുമാരി, ജബ്ബാർ കൂട്ടോത്ര, പി.എ.കുഞ്ഞുമോൻ, കെ.എച്ച്.അഹമ്മദ്, അനിൽ വെള്ളൂർ, എം.സനൽകുമാർ, അൻസർ പുത്തൻപറമ്പ്, ജി.രാധാകൃഷണൻ,ഗീതാ മോഹൻദാസ്, ശ്രീജാസന്തോഷ്, അബ്ദുൽ ഹാദി ഹസൻ തുടങ്ങിയവർ സംസാരിച്ചു.