ആലപ്പുഴ: ഫോറം 12 വഴി പോസ്റ്റൽ വോട്ടിനായി അപേക്ഷിച്ച തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളവർക്ക് 23 മുതൽ 25 വരെ തീയതികളിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ എല്ലാ നിയോജക മണ്ഡലങ്ങളിലും അവസരമൊരുക്കി. വോട്ടിംഗ് മെഷീനുകളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളിലാണ് വോട്ടിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാർക്ക് ആലപ്പുഴ മണ്ഡലത്തിൽ എസ്.ഡി.വി സെന്റിനറി ഹാൾ, മാവേലിക്കര മണ്ഡലത്തിൽ ബിഷപ്പ് മൂർ കോളജ് എന്നിങ്ങനെയാണ് വോട്ടിംഗ് കേന്ദ്രങ്ങൾ. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടിംഗ് സമയം.