
ചേർത്തല: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മേയ് 10,11,12 തീയതികളിൽ കണിച്ചുകുളങ്ങരയിൽ നടത്തുന്ന ത്രിദിന നേതൃപരിശീലന ക്യാമ്പിന്റെ നോട്ടീസ് പ്രകാശനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ജി.ബൈജു,ട്രഷറർ എം.എം.മജീഷ്,ജോയിന്റ് സെക്രട്ടറി ബിനു പാറശാല,കേന്ദ്ര സമിതി ഭാരവാഹികളായ കെ.ആർ.രേഖ,അജി ഗോപിനാഥൻ,ഗിരീഷ് കുമാർ,ടി.പി.ബിജു എന്നിവർ സംസാരിച്ചു. എല്ലാ ജില്ലകളിൽ നിന്നുമായി 125ലധികം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും.
പൗർണമിക്കാവിൽ നാളെ നട തുറക്കും
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ മേടത്തിലെ പൗർണമിയായ നാളെ(23) നട തുറക്കും. യമലോകത്തിലെ ചിത്രഗുപ്തന്റെ ദിനമായ ചിത്രാപൗർണമി കൂടിയായ നാളെ അകാലമരണം സംഭവിക്കാതിരിക്കാനും രോഗദുരിതങ്ങൾ വരാതിരിക്കാനും പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. രാവിലെ 8 മുതൽ രാത്രി 8 വരെ കുലശേഖരം ശാരദാകൃഷ്ണ ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും. ജനറൽ മെഡിസിൻ,കാർഡിയോളജി,ന്യൂറോളജി,പീഡിയാട്രിക്,സൈക്യാട്രി,ഡെർമ്മറ്റോളജി വിഭാഗങ്ങളുടെ പരിശോധനയും മരുന്നുകളും സൗജന്യമാണ്. വൈകിട്ട് 6.30 മുതൽ ആറ്റുകാൽ ശ്രീദേവി ഡാൻസ് അക്കാഡമി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. രാവിലെ 4.30 മുതൽ രാത്രി 10.30 വരെ നടതുറന്നിരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
മോദി സർക്കാർ വിദേശ ഇന്ത്യക്കാരെ
പരിഗണിക്കുന്നില്ലെന്ന് ഐ.ഒ.സി
തിരുവനന്തപുരം: വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിന് മോദിസർക്കാർ ഒരുവിധ മുൻഗണനയും നൽകുന്നില്ലെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക അന്താരാഷ്ട്ര വിഭാഗമാണ് ഡോ.സാംപിട്രോഡ നേതൃത്വം നൽകുന്ന ഐ.ഒ.സി എന്ന് കെ .പി. സി. സി ആക്ടിംഗ് പ്രസിഡന്റ് എം. എം. ഹസ്സൻ പറഞ്ഞു, ഐ.ഒ.സി വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ആരതി കൃഷ്ണ,
വീരേന്ദ്ര വസിഷ്ട്, ജെ.എസ് അടൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.