തുറവൂർ: വിപഞ്ചിക സംഗീത സാഹിത്യ സഭയുടെ നേതൃത്വത്തിൽ 23 മുതൽ 27 വരെ രാവിലെ 9 ന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ നല്ല ഭാഷ എഴുതാം വായിക്കാം സംസാരിക്കാം എന്ന സന്ദേശവുമായി പുസ്തക ദിനാചരണവും ഭാഷാപഠനകളരിയും നടക്കും. കയ്യെഴുത്ത്,വായന,പ്രസംഗം,കവിതാപാരായണം,കഥാപ്രസംഗം,അക്ഷരശ്ലോകം, കാവ്യകേളി, കഥ കവിത രചന,നാടൻപാട്ടുകൾ എന്നിവയിൽ പരിശീലനം നൽകും.പുസ്തക ക്ലബ്ബ് തുടങ്ങും.പങ്കെടുക്കുന്നവർക്ക് പുസ്തകങ്ങൾ നൽകും.വി.വിജയനാഥ് ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. ഫോൺ: 9446192659