ആലപ്പുഴ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ ജാഥ സംഘടിപ്പിക്കുമ്പോൾ പൊലീസിനെ സംഘാടകർ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു. കമ്മീഷന്റെ മാതൃക പെരുമാറ്റച്ചട്ട പ്രകാരം ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും പോകേണ്ട വഴിയും അവസാനിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിക്കണം. ഇതിൽ മാറ്റം വരുത്താൻ പാടില്ല. എതിർ രാഷ്ട്രീയ പാർട്ടികളിലുള്ള അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്ന കോലങ്ങൾ കൊണ്ടു പോകുന്നതിനും പരസ്യമായി കത്തിക്കുന്നതും രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ പ്രോത്സാഹിപ്പിക്കരുത്.