
ആലപ്പുഴ: യു.ഡി.എഫ് പാർലമെന്ററി സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡോർ ടു ഡോർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറിന്റെ വസതിയിൽ നാഷണൽ മൈനോറിട്ടി കോൺഗ്രസ് ജോയിന്റ് കോർഡിനേറ്റർ പ്രതിഭാ വിക്ടർ, എൻ.എസ്.യു.ഐ നാഷണൽ ജനറൽ സെക്രട്ടറി ബി.അനുലേഖ എന്നിവർ ചേർന്ന് തുടക്കം കുറിച്ചു. യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുൽ അദ്ധ്യക്ഷനായി. ടിന്റു സ്റ്റീഫൻ, നികിത, മേരി ഹെലൻ, താജു, ഉണ്ണി, ബൈജു തുടങ്ങിയവർ പങ്കാളികളായി.