ആലപ്പുഴ: വിവിധ ഫുട്ബാൾ അക്കാ‌ഡമിയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദിശ അക്കാഡമി സംഘടിപ്പിക്കുന്ന വെക്കേഷൻ ഫുട്‌ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം കേരള പ്രീമിയർ ലീഗ് ചെയർമാനും ജില്ലാ ഫുട്‌ബാൾ അസോ. ജോയിന്റ് സെക്രട്ടറിയുമായ കെ.എ.വിജയകുമാർ നിർവഹിച്ചു. ഫ്‌ളഡ് ലൈറ്റുകളുടെ ഉദ്ഘാടനം ഇലക്ട്രിക്കൽ എൻജിനിയർ -ഡ്രൈഡോക്സ് വേൾഡ് ദുബായ് മിട്ടുരാജ് നിർവഹിച്ചു. കൗൺസിലർ ഗോപിക വിജയപ്രസാദ് അദ്ധ്യക്ഷയായി. മനോഷ് പൊന്നപ്പൻ സ്വാഗതവും ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ എക്‌സിക്യുട്ടീവ് മെമ്പർ അനസ് മോൻ,രാജിമോൾ, പ്രജീഷ് കെ.പി, പി.പി.വിനയൻ എന്നിവർസംസാരിച്ചു. എസ്.അഫ്‌സൽ നന്ദി പറഞ്ഞു.