ambala

അമ്പലപ്പുഴ: തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ പാവപ്പെട്ടവരും സാധാരണക്കാരുമായ വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുറക്കാട് യൂണിറ്റ് പുന്തലയിൽ പുതിയതായി പണികഴിപ്പിച്ച വ്യാപാരഭവന്റെ സമർപ്പണവും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരികൾക്ക് സംഘടനയിൽ നിന്ന് ലഭിക്കുന്നതിനുള്ള തുകകളുടെ വിതരണോദ്ഘാടനവും സംഘടന രാജു അപ്സര നിർവഹിച്ചു. സമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുറക്കാട് യൂണിറ്റ് പ്രസിഡന്റ് ബി. ബാലചന്ദ്രൻ അദ്ധ്യക്ഷനായി . പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഷ്റഫ് പ്ലാമ്മൂട്ടിൽ വ്യാപാരികൾക്കുള്ള ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. സമ്മാനദാനം സംഘടന ജില്ലാ സെക്രട്ടറി പ്രതാപൻ സൂരാലയം നിർവഹിച്ചു. ജനറൽ സെക്രട്ടറി തങ്കച്ചൻ തോമസ്, ഫ്രാൻസിസ് ആന്റണി, ജില്ലാ സെക്രട്ടറി വി.എസ്. ഷംസുദ്ദീൻ , സുബാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. സുഭാഷ് കുമാർ, ഡി. മനോജ്, ജി. പ്രസന്നൻ, എസ്. ഷാജി, സലിം ഖാൻ, സി. മുരുകദാസ് എന്നിവർസംസാരിച്ചു. ഭാരവാഹികളായി ബി. ബാലചന്ദ്രൻ ( പസിഡൻ്റ്), ഹസ്സൻ കുഞ്ഞ് (വർക്കിംഗ് പ്രസിഡന്റ് ),തങ്കച്ചൻ തോമസ് (ജനറൽ സെക്രട്ടറി), ഫ്രാൻസിസ് ആന്റണി,(വൈസ് പ്രസിഡന്റ് ), ഷെരീഫ്, സി.മുരുകദാസ് (സെക്രട്ടറിമാർ) ,വി.കെ.സുകുമാരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.