
അരൂർ:ചന്തിരൂർ പള്ളിയിൽ ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ നിർവഹിച്ചു. എൻ. എസ്.എസ് കരയോഗം പ്രസിഡന്റ് കെ.പി.രൂപേഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി.ശശിധരൻ നായർ, ക്ഷേത്രം തന്ത്രി കാശാംകൊടത്ത് മനനാരായണൻ നമ്പൂതിരി, മേൽശാന്തി രാജേന്ദ്രൻ എമ്പ്രാന്തിരി, വൈസ് പ്രസിഡന്റ് ആർ.ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി എൽ.ബി.അനിൽകുമാർ, ട്രഷറർ വി.എസ്.പ്രശാന്ത്, വിനോദ് കലിംഗ തുടങ്ങിയവർ സംസാരിച്ചു.