ആലപ്പുഴ: ആലപ്പുഴയിൽ ശോഭ സുരേന്ദ്രനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ''ജനങ്ങളുടെ അനുഗ്രഹത്തോടെ നിങ്ങൾ പാർലമെന്റിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെപ്പോലുള്ള ടീം അംഗങ്ങൾ എനിക്ക് വലിയ മുതൽക്കൂട്ടാണ്''- മോദി കത്തിൽ കുറിച്ചു. ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പല്ലെന്നും, എല്ലാവർക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുള്ള തങ്ങളുടെ ദൗത്യത്തിൽ ഈ തിരഞ്ഞെടുപ്പ് നി‌ർണായകമാകുമെന്നും മോദി കുറിച്ചു.