ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിൽ 12 ഡി ഫോമിൽ അപേക്ഷ നൽകിയ മുതിർന്ന വോട്ടർമാരായ ജില്ലയിൽ 17,048 പേർ വോട്ടുചെയ്തു. ആലപ്പുഴ മണ്ഡലത്തിൽ 8,122 പേരും മവേലിക്കര മണ്ഡലത്തിൽ 8926 പേരുമാണ് വോട്ടു ചെയ്തത്. 85 മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, എസെൻഷ്യൽ സർവീസ് എന്നിവരാണ് അപേക്ഷിച്ചത്. ആലപ്പുഴ മണ്ഡലത്തിൽ 85 വയസിന് മുകളിൽ പ്രായമുള്ള 5492 പേരും ഭിന്നശേഷിക്കാരായ 2409 പേരും വോട്ടു ചെയ്തു. മാവേലിക്കരയിൽ 85ന് മുകളിൽ പ്രായമുള്ള 6780 പേരും ഭിന്നശേഷിക്കാരായ 2120 പേരും വോട്ടു ചെയ്തു.