
ചേർത്തല:പട്ടികജാതി പട്ടികവർഗ എംപ്ലോയിസ് ആൻഡ് പെൻഷണേഴ്സ് വെൽഫയർ ഓർഗനൈസേഷൻ പ്രഥമ ജില്ലാ സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് രാജേഷ് ഓൾനാടിയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വയലാർ ധനഞ്ജയൻ, സി.എസ്.രാജേന്ദ്രൻ, പ്രെഫ.പി.കെ.ഗോപിനാഥൻ, അജിത്ത് രാജ്, എം.വി.നാരായണൻ,പി.വി.നടേശൻ എന്നിവർ സംസാരിച്ചു.ഓടക്കുഴൽ കലാകാരൻ രാജേഷ് ചേർത്തല,നാടകകൃത്ത് വി.പി.സ്വാമിനാഥൻ,എ.ഐ.സി എസ്.സി/എസ്.ടി.ഒ ജനറൽ സെക്രട്ടറി പി.വി.നടേശൻ,തിരക്കഥാകൃത്ത് മണിക്കുട്ടൻ വയലാർ,സാഹിത്യകാരൻ സദാശിവൻ വയലാർ എന്നിവരെ ആദരിച്ചു.