അലപ്പുഴ: തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിൽ കമ്മീഷന്റെ നിർദേശങ്ങൾ രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും പാലിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സമാധാനപരമായും ക്രമമായുമുള്ള വോട്ടെടുപ്പിനും വോട്ടർമാർക്ക് യാതൊരു വിധത്തിലുള്ള തടസത്തിനോ വിധേയമാകാതെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം. അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാർഡുകളും നൽകണം. മാതൃക പെരുമാറ്റച്ചട്ട പ്രകാരം സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന അടയാളക്കുറിപ്പുകൾ വെറും വെള്ള കടലാസിൽ ആയിരിക്കണം.