
മുഹമ്മ :മുഹമ്മ തോട്ടത്തുശ്ശേരി ശക്തിപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി.
സിനിമ - സീരിയൽ താരം ബിൻസി ബിജു ഭദ്രദീപം തെളിച്ചു.ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി, മുഹമ്മ ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. ലതീഷ് ബി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 10.30ന് നവകപഞ്ചഗവ്യകലശാഭിഷേകം. വൈകിട്ട് 6.30 കളഭം, ക്കളി , 8.30ന് വലിയ ഗുരുതിപൂജ.