
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കെ.സി.വേണുഗോപാലിന്റെ കൂറ്റൻ മണൽ ശില്പം തീർത്ത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് ശില്പം ഒരുക്കിയത്. യൂത്ത് കോൺഗ്രസ് ആലപ്പുഴ അസംബ്ലി പ്രസിഡന്റ് ഷാഹുൽ ജെ. പുതിയപറമ്പിലിന്റെയും മുൻ എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി എറിക് സ്റ്റീഫന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്നെത്തിയ ദീപക് മൗത്താട്ടിൽ എന്ന മണൽ ശില്പിയും പത്തോളം വരുന്ന ജോലിക്കാരും ചേർന്ന് 7 മണിക്കൂറുകൾ കൊണ്ടാണ് മണൽശില്പം തീർത്തത്. അൻസിൽ ജലീൽ, അബിരാജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.